തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഇതിനോടകം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണംഅഞ്ചായി. കോഴിക്കോട് ജില്ലയില്‍ രണ്ടു പേരും ആലപ്പുഴ, കണ്ണൂര്‍ എറണാകുളം ജില്ലകളില്‍ ഓരോരുത്തരുമാണ് മരിച്ചത്. സംസ്ഥാനത്ത് എട്ടു ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം , ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. പലയിടങ്ങളിലും ട്രെയിനുകള്‍ നാല് മണിക്കൂര്‍ വരെ വൈകിയാണ് ഓടുന്നത്. ചന്തിരൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്സിന് മുകളിലേക്കാണ് മരം വീണത്. എന്നാല്‍ ആളപായമില്ല.

Related Comments

Ajmal NK

Super