തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ കണ്ടെത്തി. 6 രോഗികള്‍ക്ക് ഗുരുതരമായ ബര്‍ക്കോള്‍ഡേറിയ എന്ന അണുബാധയാണ് സ്ഥിരീകരിച്ചത്. സന്ധികള്‍, കരള്‍, വയര്‍, എന്നിവയെ ബാധിക്കുന്ന അണുബാധയാണ് ബര്‍ക്കോള്‍ഡേറിയ. ആശുപത്രിയിലെ കുടിവെള്ള ടാങ്കില്‍ നിന്നാണ് ബാക്ടീരിയ പടര്‍ന്നതെന്നാണ് സംശയിക്കുന്നത്. മണ്ണ്, വെള്ളം, എന്നിവയില്‍ കൂടിയാണ് പ്രധാനമായും ഈ ബാക്ടീരിയ പകരാറുള്ളത്. ഇത് മൂന്നാം തവണയാണ് ഡയാലിസിസ് യൂണിറ്റില്‍ അണുബാധ സ്ഥിരീകരിക്കുന്നത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണെന്നത് പ്രശ്‌നമേറെ സങ്കീര്‍ണമാക്കുന്നു. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്.

Related Comments

Sharafu Kavanoor

supet