മണാശ്ശേരി: എം എ എം ഒ കോളേജ് ചരിത്രവിഭാഗം അസ്സോസിയേഷൻ ഉദ്ഘാടനം "ഇതിഹാസ 3.0 " മീഡിയ വൺ സീനിയർ ന്യൂസ് എഡിറ്റർ അഭിലാഷ് മോഹൻ നിർവ്വഹിച്ചു. "Spacing Citizenship In the Imagined Nationalities " എന്ന വിഷയത്തിൽ ഡൽഹി കലാപത്തിന്റെ മുഖ്യ ഉത്തരവാദി സർക്കാർ തന്നെയാണെന്നും സമകാലിക ഇന്ത്യയിൽ സ്വതന്ത്ര പത്രപ്രവർത്തനം അതിഭീകരമായ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ ടി.പി അബ്ബാസ് അധ്യക്ഷത വഹിച്ചു.ചരിത്രവിഭാഗം മേധാവി ഒ.എം അബ്ദുറഹ്മാൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ അബൂബക്കർ മങ്ങാട്ടുചാലിൽ,ബീന ചെറിയാൻ,ഡോ ആജ്മൽ മുഈൻ ,വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് അനസ്സ് തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും ചെയ്തു. ചരിത്ര വിഭാഗം അധ്യാപകൻ പി.സി അനീസ് കൃതജ്ഞത അർപ്പിച്ചു. തുടർന്നു നടന്ന സെഷനിൽ അഭിലാഷ് മോഹൻ വിദ്യാർത്ഥികളുമായി സംവദിച്ചു.പരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്ക്കാരിക സമ്മേളനത്തിൽ എം.കെ ഹസ്സൻ കോയ മുഖ്യ പ്രഭാഷണം നടത്തി.സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് പോസിറ്റീവ് കമ്മ്യൂൺ ട്രെയിനർ മുഹമ്മദ് ഫായിസ് ബോധവത്കരണ ക്ലാസ് എടുത്തു.

Related Comments

Ajmal Mueen M.A.

Nice

Ajmal Mueen M.A.

Nice