എം എ എം ഓ കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെയും ദി ഒപ്ടിക്കൽ സൊസൈറ്റി ഓഫ് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ ക്വിസ് മത്സരവും, ആർട്സ് ആൻഡ് സയൻസ് ഓഫ് ക്രിയേറ്റിങ്ങ് ഇല്യൂഷൻ എന്നപേരിൽ മാജിക് ഷോയും നടന്നു. മജീഷ്യൻ പ്രദീപ് ഹുദിനോ മാജിക് ഷോയ്ക്ക് നേതൃത്വം നൽകി. മാജിക്കും അതിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചും അദ്ദേഹം വിദ്യാർത്ഥികളോട് സംസാരിച്ചു. ക്വിസ് മത്സരത്തിൽ 29 വിദ്യാലയങ്ങളിൽ നിന്നായി 29 ടീമുകളിലായി 58 വിദ്യാർഥികൾ പങ്കെടുത്തു. ഒന്നാം സ്ഥാനം കുന്ദമംഗലം എച്ച്എസ്എസ് ഉം, രണ്ടാം സ്ഥാനം കൊടുവള്ളി ജിഎച്ച്എസ്എസ് ഉം, മൂന്നാംസ്ഥാനം ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് കാമ്പസും നേടി. വിജയികൾക്ക് പ്രിൻസിപ്പൽ ഡോ. ടിപി അബ്ബാസ് സർട്ടിഫിക്കറ്റും ക്യാഷ് പ്രൈസും മൊമെന്റൊയും നൽകി. ഐ ക്യു എ സി തലവൻ ഡോ അജ്മൽ മുഈൻ, ഫിസിക്സ് വിഭാഗം അധ്യക്ഷ ശ്രീമതി റുക്കിയ, വൈസ് പ്രിൻസിപ്പൽ ഡോ അബൂബക്കർ മങ്ങാട്ചാലി, ഫിസിക്സ് അസോസിയേഷൻ സെക്രട്ടറി തമന്ന എന്നിവർ സംസാരിച്ചു.

Related Comments