മണാശ്ശേരി : എം.എ.എം.ഒ കോളേജിലെ ചരിത്ര വിഭാഗവും, മാധ്യമ വിഭാഗവും സംയൂക്തമായി സംഘടിപ്പിക്കൂന്ന 'എക്‌സ്റ്റന്‍ഷന്‍ ലക്ചര്‍ സീരീസ് 2019 ന് തുടക്കം കുറിച്ചു'. പ്രശസ്ത തമിഴ് എഴുത്തുകാരിയും മാധ്യമപ്രവര്‍ത്തകയും മുന്‍ സെന്‍സര്‍ബോര്‍ഡ് അംഗവുമായ കാവിന്‍ മലര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ തമിഴ് കവി, എസ്. കോവന്റെ കാലികപ്രസക്തമായ ഒരു കവിതാലാപനത്തിലൂടെയാണ് കാവിന്‍ മലര്‍ സംഭാക്ഷണത്തിന് തുടക്കം കുറിച്ചത്. മാധ്യമ മേഖലയില്‍ സ്ത്രീകളും ദളിത്-ന്യൂനപക്ഷ വിഭാഗങ്ങളും നേരിടുന്ന അവഗണനകളും പ്രതിപാദിക്കുന്ന അനുഭവങ്ങള്‍ കാവിന്‍ മലര്‍ വിദ്യാര്‍ത്ഥികളുമായി പങ്കുവെച്ചു. തുടര്‍ന്ന് ഈ വിഷയ സംബന്ധമായ ചര്‍ച്ച നടന്നു. കോളേജ് സെമിനാര്‍ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ ചരിത്ര വിഭാഗം മേധാവി ഒ.എം അബ്ദുറഹിമാന്‍ സ്വാഗതം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ടി.പി അബ്ബാസ് അധ്യക്ഷത വഹിക്കുകയും, ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ. അജ്മല്‍ മുയീന്‍, മാധ്യമ വിഭാഗം മേധാവി എം.വി ബ്രിജില, കോളേജ് ചെയര്‍മാന്‍ മുഹ്താര്‍ മുഹ്‌സിന്‍, ഹിസ്റ്ററി അസോസിയേഷന്‍ സെക്രട്ടറി സ്വാലിഹ് ബിന്‍ മുനീര്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കുകയും ചെയ്യ്തു.

Related Comments