മണാശ്ശേരി : എം.എ.എം.ഒ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'ഹിപ്പോക്രീന്‍ ദി ലക്ച്ചര്‍ സീരീസിന് ' തുടക്കം കുറിച്ചു. ഗുജറാത്ത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് സ്‌കോളര്‍ പി.കെ ഷംസീര്‍ ബാബു മുഖ്യാതിഥിയായി എത്തിയ ചടങ്ങില്‍ ഡോ. ടി.പി. അബ്ബാസ് അധ്യക്ഷത വഹിച്ചു. 'ഇമേജിനേഷന്‍, റിയാലിറ്റി ആന്റ് ലിറ്ററേച്ചര്‍' എന്ന വിഷയത്തെ ആസ്പദമാക്കി പി.കെ. ഷംസീര്‍ ബാബു വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. വിവിധ എഴുത്തുകാരുടെ സാഹിത്യ ശൈലികള്‍ ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തി. കോളേജ് സെമിനാര്‍ ഹാളില്‍വെച്ച് നടന്ന ചടങ്ങില്‍ ഇംഗ്ലീഷ് വിഭാഗം മേധാവി കെ. ജസീര്‍ സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി ബാസില നന്ദിയും പറഞ്ഞു.

Related Comments