മണാശ്ശേരി :എം എ എം ഓ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അൻപതാമത് എൻ എസ് എസ് ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്റർനാഷണൽ ട്രെയിനറും  പ്രശസ്ത സൈക്കോളജിസ്റ്റുമായ ഡോ. ശ്രീനാഥ് കാരയാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പാൾ ടി. പി അബ്ബാസ് അധ്യക്ഷത വഹിച്ചു. എൻ എസ് എസ് സാമൂഹിക നന്മയ്ക്ക് എന്ന സന്ദേശം ഉൾകൊണ്ടുകൊണ്ട് സാമൂഹിക പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ സ്വയം സന്നദ്ധരാകണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടൊപ്പം വ്യക്തിക്കും കൈവരുന്ന മൂല്യബോധത്തെയും മാനസിക സന്തോഷത്തെയും വരച്ചുകാട്ടി അദ്ദേഹം സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് വിദ്യാർത്ഥികൾക്ക് ഉണർവേകി. കൂടാതെ എൻ എസ് എസ് നേതൃത്വത്തിൽ കോളേജിൽ നടക്കുന്ന പ്രകൃതി സംരക്ഷണ പ്രവർത്തന ങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'സൈൻ ഫോർ ദി നാച്ചർ സിഗ്നേച്ചർ', 'ക്യാമ്പസ് എൻ എസ് എസ് ട്രീ' എന്നീ വൈവിധ്യമാർന്ന പരിപാടികൾ ശ്രദ്ധേയമായി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എ. ലുക്മാൻ,  ഡോ. എം. കെ അമ്പിളി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Comments

Abida Abida

സൂപ്പർ