കേരളത്തെ വിഴുങ്ങിയ മഹാ പ്രളയത്തിന് കൈത്താങ്ങായി എം എ എം ഒ കോളേജ് വിദ്യാർത്ഥികൾ. ഏറെ നാശം വിതച്ച വയനാട്ടിലെ കുറത്തിയാട് ആദിവാസി കോളനിയിലേക്കാണ് മാമോകിന്റെ ആദ്യ സഹായം. അരി, പഞ്ചസാര, റവ, കടല, പരിപ്പ്, ചായപ്പൊടി, തുടങ്ങിയ പതിനഞ്ചോളം പലവ്യഞ്ജന സാധനങ്ങളും ബക്കറ്റും പത്രങ്ങളും അടങ്ങുന്ന കിറ്റുകളാണ് നൂറോളം വീടുകളിലേക്ക് കൈമാറിയത്. മാവൂരിലെ അറുപതോളം വീടുകളിലും സഹായ കിറ്റ് നൽകി. വിദ്യാർത്ഥികളും അധ്യാപക അനധ്യാപകരും പിടിഎയും ഏകീകരിച്ചാണ് സാധന സാമഗ്രിഹികൾ സമാഹരിച്ചത്. കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സാധനങ്ങൾ കൈമാറിയത്. മുക്കം മുൻസിപ്പൽ ചെയർമാൻ വി. കുഞ്ഞൻ മാഷ് ഫ്ലാഗ് ഓഫ്‌ ചെയ്തു. വൈസ് പ്രിൻസിപ്പാൾ അബുബക്ക മങ്ങാട്ടുചാലി, എൻ എസ് എസ് ഓഫീസർ ഡോ. അമ്പിളി, ലുക്മാൻ, സ്റ്റുഡന്റ് കോർഡിനേറ്റെർസ് എന്നിവർ പങ്കെടുത്തു.

Related Comments