എംഎഎംഒ കോളേജ് 2018 -19 ആസാദി കോളേജ് യൂണിയന്റെ നേതൃത്വത്തിൽ മാഗസിൻ പ്രകാശനം ചെയ്തു. പ്രളയാനന്തര കേരത്തിന്റെ അതിജീവനത്തെ മുൻനിർത്തിയാണ് വെള്ളം കണ്ടാൽ നിൽക്കാത്ത കുതിരകൾ എന്ന മാഗസിൻ. രാഷ്ട്രീയം, മാവോയിസം, പ്രളയം, സ്വാതന്ത്ര ജനാതിപത്യം, ഫാസിസം,ലിംഗനീതി, സാമൂഹിക വിഷയങ്ങൾ ഉൾപ്പെടെ ചിന്തിപ്പിക്കുന്ന ലേഖനങ്ങളും കഥാകവിതകളുമാണ് ഉള്ളടക്കം. കോളേജ് ചെയർമാൻ മുഹമ്മദ് ഫായിസ് അധ്യക്ഷത വഹിച്ച ചടങ്ങ് വേങ്ങര എംഎൽഎ കെ.എൻ.എ ഖാദർ ഉദ്ഘാടനം ചെയ്തു. കെ എൻ എ ഖാദർ കോളേജ് മാഗസിൻ അഭിനേതാവും സംവിധായകനുമായ ജോയ് മാത്യുവിന് നൽകി പ്രകാശനം ചെയ്ത് സംസാരിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. അബ്ബാസ് ടി പി ജോയ്മാത്യുവിന് പൊന്നാടയണിയിച്ചു. സ്റ്റാഫ്‌ എഡിറ്റർ ഡോ. മുംതാസ് പി കെ മാഗസിനെ പരിചയപ്പെടുത്തി. സ്റ്റുഡന്റ് എഡിറ്റർ ഹർഷിദ് നൂറംതോട്‌, ഐക്യുഎസി കോർഡിനേറ്റർ ഡോ.അജ്മൽ മുഈൻ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്‌ ഹസൻ കോയ, വൈസ് പ്രിൻസിപ്പാൾ ഡോ. അബുബക്കർ മങ്ങാട്ടുചാലിൽ, കോളേജ് സെക്രട്ടറി അൽതാഫ് എന്നിവർ ആശംസ അറിയിച്ചു.

Related Comments