മാവോ എന്ന് വിളിച്ചാല്‍ പിണറായി പോലീസ് വെടിവെച്ച് കൊല്ലും. എന്ന പരാമര്‍ശനവുമായി അഭിനേതാവും സംവിധായകനുമായ ജോയ് മാത്യു. മുക്കം എം.എ.എം.ഒ. കോളേജ് മാഗസിന്‍ പ്രകാശന ചടങ്ങിനിടെയാണ് പരാമര്‍ശം. നിലവിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് അദ്ദേഹം സര്‍ക്കാറിനെതിരെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റെിനെതിരെയും ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിച്ചത്. ക്യാപസുകളില്‍ എല്ലാ വിദ്യാര്‍ത്ഥി പ്രസ്ത്ഥാനങ്ങള്‍ക്കും തുല്യമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യവും അവസരവും ഉണ്ടാവണമെന്ന് അദ്ദേഹം ഇതിനോടൊപ്പം അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ എന്നും ഇദ്ദേഹത്തെ കടന്നാക്രമിക്കുന്ന സൈബര്‍ പോരാളികള്‍ വരും ദിവസങ്ങളില്‍ ഈ പരാമര്‍ശം അദ്ദേഹത്തിനെതിരെ ഒരു ആയുധമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Related Comments