കേരളത്തിലെ പൊലീസ് സംവിധാനം നല്ല നിലയ്ക്കല്ല പോകുന്നതെന്ന് മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം. പൊലീസിനു വീഴ്ചയുണ്ടായാല്‍ അതു ചൂണ്ടികാണിക്കാന്‍ സിപിഐ യ്ക്ക് മടിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കേണ്ടത് കാനം രാജേന്ദ്രന്‍ അടക്കമുളളവരാണെന്നും എല്‍ദോ മാധ്യമങ്ങളോടു പറഞ്ഞു. കൊച്ചിയില്‍ ഇന്നലെ ഐജി ഓഫിസ് മാര്‍ച്ചിനിടെ പൊലീസ് ലാത്തിചാര്‍ജിലാണ് എല്‍ദോ എബ്രഹാമിന് പരുക്കേറ്റത്. പ്രകോപനമില്ലാതെയാണ് പൊലീസ് നടപടിയുണ്ടായതെന്ന് എല്‍ദോ കലക്ടറെ അറിയിച്ചു. അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ എംഎല്‍എ യുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

Related Comments