മണാശ്ശേരി: മുഹമ്മദ് അബ്ദുറഹ്മാന്‍ മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജ് സ്ഥാപകന്‍ മൊയ്തീന്‍ കോയ ഹാജി അനുസ്മരണം കോളേജ് സെമിനാര്‍ ഹാളില്‍ വച്ച് നടന്നു.പ്രിന്‍സിപ്പാള്‍ ഡോ.ടി.പി അബ്ബാസ് സ്വാഗതം പറഞ്ഞ ചടങ്ങ് ജ.വി.ഇ മോയിഹാജി ഉദ്ഘാടനം ചെയ്തു.കോഴിക്കോട് ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തിയ പ്രസ്തുത ചടങ്ങില്‍ മുക്കം ഓര്‍ഫനേജ് പ്രസിഡന്റ് ജ.വി.ഉമ്മര്‍കോയ ഹാജി അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധി ജനാബ് വി.അബ്ദുള്ളക്കോയ ഹാജി,മാനേജ്‌മെന്റ് കമ്മിറ്റി അംഗം മരക്കാര്‍ മാസ്റ്റര്‍,വൈസ് പ്രിന്‍സിപ്പാള്‍ ഡോ.അബൂബക്കര്‍ മങ്ങാട്ടുചാലി,ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ.അജ്മല്‍ മുയീന്‍ എം.എ,അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് എം.കെ ഹസ്സന്‍കോയ,കോളേജ് യൂണിയന്‍ പ്രതിനിധി മുഫ്താര്‍ മുഹ്‌സിന്‍ എന്നിവര്‍ ആശംസയും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഒ.എം അബ്ദുറഹിമാന്‍ നന്ദിയും രേഖപ്പെടുത്തി.

Related Comments