തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നല്‍കുന്നതില്‍ അന്തിമ തീരുമാനമായിട്ടിയെന്ന് കേന്ദ്ര സര്‍ക്കാര്‍.മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയതിനു ശേഷം തീരുമാനമെടുക്കമെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി രാജ്യസഭയില്‍ അറിയിച്ചു.നടത്തിപ്പ് ലേലത്തില്‍ മുന്നില്‍ വന്ന കമ്പനിക്ക് നല്‍കണോ, സംസ്ഥാന സര്‍ക്കാരിന് നല്‍കണോയെന്ന് തീരുമാനിക്കും. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവ ഇങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് തിരുമാനിച്ചിരിക്കുന്നത്. എന്നാല്‍ മൂന്ന് വിമാനത്താവളങ്ങളുടെ കാര്യത്തില്‍ മാത്രമേ തീരുമാനമായിട്ടുള്ളൂ.

Related Comments