ജിബ്രാള്‍ട്ടറില്‍ ബ്രിട്ടന്‍ പിടിച്ചുവച്ച എണ്ണടാങ്കര്‍ ഗ്രേസ് 1-ലെ 4 ഇന്ത്യന്‍ നാവികരെ അറസ്റ്റു ചെയ്തു. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ വൈകുന്നേരത്തോടെ കപ്പലിലുളള 24 ഇന്ത്യന്‍ നാവികരുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു അറസ്റ്റിലായവര്‍ ആരെന്ന് വ്യക്തമല്ല. ഇറാന്‍ പിടികൂടിയ എണ്ണ ടാങ്കര്‍ സ്റ്റേന ഇംപെറോയിലെ നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി വിജയ്‌ഗോഖലെ ഇന്ത്യയിലെ ഇറാന്‍ അംബാസഡറുമായി ചര്‍ച്ച നടത്തി. ഇറാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇറാന്‍ വിദേശ മന്ത്രാലയ ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തുന്നുണ്ടെന്ന് മുരളീധരന്‍ അറിയിച്ചു

Related Comments