ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ വിധിയെ സ്വാഗതം ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. പാക്ക് സൈനിക കോടതി വിധിച്ച വധശിക്ഷ പുനഃപരിശോധിക്കണമെന്നും അതുവരെ വധശിക്ഷക്കുള്ള സ്‌റ്റേ തുടരണമെന്നുമാണ് കോടതി വ്യക്തമാക്കിയത്. ജാദവിന്റെ വിഷയം കൈകാര്യം ചെയ്തതില്‍ വിയന്നകരാറിലെ 36ാം വകുപ്പിലെ ലംഘനമാണുണ്ടായതെന്നും, അതിലൂടെ രാജ്യാന്തര പിഴവാണ് പാക്കിസ്ഥാന്‍ വരുത്തിയതെന്നും കോടതി വ്യക്തമാക്കി. 16 അംഗ ജൂറിയില്‍ 15-1 ഭൂരിപക്ഷത്തോടെയാണ് വിധി.

Related Comments