ഈമാസം 22ന് ചന്ദ്രയാന്‍ വിക്ഷേപിക്കുമെന്ന് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ പൂര്‍ണ്ണമായി പരിഹരിച്ചതിനു ശേഷമുളള സുരക്ഷാപരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി അവര്‍ ട്വിറ്ററില്‍ കുറിച്ചു. പുലര്‍ച്ചെയുളള വിക്ഷേപണസമയം മാറ്റി ഉച്ചയ്ക്കുശേഷം 2.43നായിരിക്കും വിക്ഷേപണം. ്മാര്‍ക്ക് 3ന്റെ ക്രയോജനിക്ക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകൡലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെത്തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. ചൊവ്വാഴ്ച്ച രാത്രിയോടെ തകരാര്‍ പൂര്‍ണ്ണമായി പരിഹരിച്ചു.

Related Comments