ന്യൂഡല്‍ഹി: നിങ്ങളുടെ ആറുപതുകള്‍ എങ്ങനെയായിരിക്കും ? ചുളിവുകളും ജരാനരകളും ബാധിച്ച നിങ്ങളുടെ ആറുപതുകളെങ്ങനെയായിരിക്കുമെന്ന് കാണിക്കുകയാണ് ഫോട്ടോ എഡിറ്റിങ് ആപ്പായ ഫെയ്‌സ് ആപ്പ്. റഷ്യന്‍ ഡെവലപ്പര്‍മാര്‍ നിര്‍മ്മിച്ച ഈ ആപ്ലിക്കേഷന്‍ ഇന്ത്യയിലും വന്‍ പ്രചാരമാണ് ലഭിക്കുന്നത്. എന്നാല്‍ ഫെയ്‌സ്ആപ്പിനെക്കുറിച്ചുള്ള പരാതികളും ആശങ്കകളും ഇതിനൊപ്പം തന്നെ സജീവമാണ്. ഗൂഗിള്‍ പ്ലെയിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും നിലവില്‍ ആപ്പ് ലഭ്യമാണെങ്കിലും ഇന്ത്യയില്‍ നിന്നുള്ള ഉപയോക്താക്കളെ ആപ്പ് ബ്ലോക്ക് ചെയ്യുന്നതായി പരാതികള്‍ ഉയരുന്നു. കൂടാതെ ഫെയ്‌സ്ആപ്പ് സ്വകാര്യതയിലേക്കു കടന്നു കയറുകയാണ് എന്ന പ്രധാന ആരോപണവും ഉയരുന്നുണ്ട്. ഈ ആപ്ലിക്കേഷന്‍ ഉപയോക്താവിന്റെ സ്വകാര്യര ആശങ്കയിലാക്കുന്നുവെന്ന് ടെക് വിദഗ്ധനും, ഡെവലപ്പറുമായ ജോഷുവ നോസി അഭിപ്രായപ്പെട്ടിരുന്നു. ഫെയ്‌സ്ആപ്പില്‍ ഒരു ഫോട്ടോ സെലക്ട് ചെയ്യുമ്പോള്‍ അതു തന്നെയാണോ സെലക്ട് ചെയ്യേണ്ടത് എന്ന് കണ്‍ഫേം ആക്കാനുള്ള ഒരു മെസേജും കാണിക്കാതെ അപ്പോള്‍ തന്നെ സെര്‍വറിലേക്കു അപ്‌ലേഡ് ചെയ്യുന്നുണ്ട്.ഇതാണ് പരാതികള്‍ക്ക് കാരണം.

Related Comments