തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഗവർണർ പി.സദാശിവം. വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പ്രശ്ന പരിഹാരത്തിനായി സമീപിച്ചു. താമസം കൂടാതെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ കാഞ്ഞിരപ്പള്ളിയിൽ പറഞ്ഞു. അമൽജ്യോതി കോളജിൽ പതിമൂന്നാമത് ഇസ്ബ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

Related Comments