ഉത്തരേന്ത്യയിലും വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴ തുടരുന്നു. ബിഹാറിലും അസമിലും മിസോറമിലും പ്രളയക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം അന്‍പത്തിയാറായി. ബിഹാറില്‍ നാല്‍പത്തിയാറ് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചു. അസമില്‍ മുപ്പത് ജില്ലകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അയല്‍ രാജ്യമായ നേപ്പാളില്‍ പ്രളയക്കെടുതിയില്‍ എണ്‍പത്തിയെട്ട് പേര്‍ മരിച്ചു. മുപ്പത്തിയൊന്ന് പേരെ കാണാതായി.

Related Comments