മുംബൈ: ലൈംഗിക പീഡനകേസില്‍ ഡി.എന്‍.എ പരിശോധനയ്ക്ക്‌സമ്മതമറിയിച്ച് ബിനോയ് കോടിയേരി. രക്തസാംപിളുകള്‍ നല്‍കണമെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ ആവശ്യം ബിനോയ് അംഗീകരിച്ചു. മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ എത്തിയ ബിനോയിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തു. ഇതിനുശേഷം ബിനോയ് മടങ്ങി. എല്ലാ തിങ്കളാഴയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ബിനോയിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ദിന്‍ഡോഷി കോടതി ജാമ്യവ്യവസ്ഥകളില്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ബിനോയ് അന്നു പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കര്‍ശന ഉപാധികളോടെയാണ് ബിനോയ് കോടിയേരിക്കു ജാമ്യം അനുവദിച്ചത്. ഡാന്‍സ് ബാര്‍ നര്‍ത്തകിയായിരുന്ന ബീഹാര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് ഒഷിവാര പൊലീസ് ബിനോയിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്.

Related Comments