മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇറാനില്‍ സ്ഥാനപതിയായിരുന്നപ്പോള്‍ 'റോ' യുടെ വിവരങ്ങള്‍ പുറത്തുവിട്ട് റോ ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്ന ആരോപണം ഉന്നയിച്ച് റോയിലെ മുന്‍ ഓഫിസര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി, വിശദമായ അന്വേഷണവും ആവശ്യപ്പെട്ടു. 1990-1992 ല്‍ അന്‍സാരി ടെഹ്‌റാനില്‍ അംബാസിഡറായിരുന്നപ്പോള്‍ അവിടെ റോ ഓഫിസറായിരുന്ന സൂദ് ആണ് ആരോപണം ഉന്നയിച്ചത്. കാശ്മീരിലെ യുവാക്കള്‍ക്കു ഭീകരപ്രവര്‍ത്തനത്തിന് ഇറാനില്‍നിന്ന് സഹായം ലഭിക്കുന്നതു റോ നിരീക്ഷിച്ചുവരുന്ന കാര്യം അന്‍സാരിയില്‍നിന്ന് ഇറാന്‍ അറിഞ്ഞെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് അതു പ്രയോജനപ്പെടുത്തിയെന്നും സൂദ് പറയുന്നു.

Related Comments