ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ടാങ്ക് വേധ മിസൈല്‍ നാഗ് വിജയകരമായി പരീക്ഷിച്ചു. ഡിആര്‍ഡിഒ നിര്‍മ്മിച്ച മിസൈലിനെ സൈന്യത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പുളള അവസാനഘട്ട പരീക്ഷണമാണ് പൊഖ്‌റാന്‍ ഫയറിങ് റേഞ്ചില്‍ നടന്നത്. വ്യത്യസ്ത സമയങ്ങളിലായി മൂന്ന് പരീക്ഷണങ്ങളാണ് നടത്തിയത്. മൂന്ന് സാഹചര്യത്തിലും മിസൈല്‍ ക്യത്യമായി ലക്ഷ്യം ഭേദിച്ചെന്ന് ഡിആര്‍ഡിഒ പറയുന്നത്. കരസേനയില്‍ മിസൈല്‍ സംവിധാനം ഉള്‍പ്പെടുത്താന്‍ 524 കോടിയുടെ പദ്ധതിക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിട്ടുണ്ട്. നാഗ് മിസൈല്‍ കരസേനയുടെ ഭാഗമാകുന്നതോടെ സൈന്യത്തിന്റെ പ്രഹരശേഷി വര്‍ധിക്കും.

Related Comments