മണാശ്ശേരി എം എ എം ഒ കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം കോളേജിന്റെ അയല്‍പക്ക വീട്ടമ്മ മാര്‍ക്ക് വേണ്ടി നടത്തുന്ന ഇന്റര്‍നെറ്റ് ഓറിയന്റേഷന്‍ പ്രോഗ്രാമിന് തുടക്കമായി. കോളേജില്‍ വെച്ചു നടന്ന ചടങ്ങില്‍ മുക്കം മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കുഞ്ഞന്‍ മാസ്റ്റര്‍ ഉല്‍ഘടനം നിര്‍വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: ടിപി അബ്ബാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിപ്പാര്‍ട്ടമെന്റ് മേധാവി ബീന ചെറിയാന്‍ സ്വാഗതം പറഞ്ഞു . ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ലീല, കോളേജ ്I Q A C കോഡിനേറ്റര്‍ സൈമണ്‍ , കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് ഫായിസ്, ഹസ്സന്‍ കോയ എന്നിവര്‍ സംസാരിച്ചു . കോളേജിന്റെ അയല്‍പക്ക വീട്ടമ്മമാര്‍ക്ക് വേണ്ടിയുള്ള രണ്ട് ആഴ്ച്ച നീണ്ടു നില്‍ക്കുന്ന ഇന്റര്‍നെറ്റ് ഓറിയന്റേഷന്‍ പ്രോഗ്രാമില്‍ കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.വൈകീട്ട് മൂന്ന് മുതല്‍ നാലുമണിവരെ ക്യാംപ്സില്‍ വെച്ചാണ് ക്ലാസ് നടക്കുന്നത്.

Related Comments

Ali Kutty

നല്ല തുടക്കം. എല്ലാം ആശംസകളും..?