പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിക്ക് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പ്. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് പ്രധാന കഥാപാത്രത്തെ അവദരിപ്പിക്കുന്നത്. ടീസറുകളും ട്രയ്ലറും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 350 ഓളം തിയേറ്ററുകളിൽ റീലീസ് ചെയ്ത ചിത്രത്തിന് അത്രയും തന്നെ ഫാൻസ് ഷോകളും നടന്നു. ഇത്തിക്കര പക്കി എന്ന മോഹൻലാൽ കഥാപാത്രം സിനിമക്ക് വൻ സ്വീകാര്യതയാണ് നൽകിയത്. തിയേറ്ററുകളിൽ ഇത്തിക്കര പാക്കിയുടെ ഇൻട്രോ പ്രേക്ഷകർക്ക് വൻ ആവേഷമാണ് സമ്മാനിച്ചത്. ചരിത്ര പശ്ചാത്തലത്തലവും ഏറെ കേട്ടു പഴകിയതുമായ കൊച്ചുണ്ണിക്കഥയിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിക്കാൻ തിരക്കഥയ്ക്ക് സാധിച്ചു. പശ്ചാത്തലം, സംഗീതം, ഗാനങ്ങൾ, അക്ഷൻരംഗങ്ങൾ എന്നിവ ഏറെ മികവ് പുലർത്തി. ചരിത്രപശ്ചാത്തലത്തിൽ നിർമിച്ച മലയാള സിനിമ എന്ന കാരണം കൊണ്ട് തന്നെ പ്രേക്ഷകർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ കൂടിയാണ് കായംകുളം കൊച്ചുണ്ണി

Related Comments

Vishnu Valakada

good