" ഈ കാർ ജെയിംസ് ബോണ്ടിനു പോലുമില്ല " " അതെന്താ ?? " " ഈ കാർ ഇപ്പൊ എന്റെ കയ്യിലല്ലേ ഇരിക്കുന്നത് ? " തീയേറ്ററുകളിൽ പൊട്ടിച്ചിരി പടർത്തിയ രംഗങ്ങൾ, വില്ലൻ എന്ന പരിവേഷത്തിൽ നിന്നും പുറത്തുചാടി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുവാനും ആസ്വദിപ്പിക്കുവാനും സാധിക്കുമെന്ന് ക്യാപ്റ്റൻ രാജുവെന്ന കലാകാരൻ തെളിയിച്ചിരിക്കുകയാണ് ഇക്കണ്ടകാലമത്രയും. നീണ്ട നാല്പ്പത്തൊന്നു വർഷങ്ങൾ.മലയാള സിനിമ പ്രേക്ഷകരെ മാത്രമല്ല ഹിന്ദി, തമിഴ്, കന്നഡ എന്തിനേറെ ഇംഗ്ലീഷ് സിനിമ ലോകത്ത് വരെ തന്റെ സാന്നിധ്യം ഉറപ്പിക്കാൻ കഴിഞ്ഞ മലയാള നടൻ എന്ന ഖ്യാതി വരെ ഇദ്ദേഹത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ' മിസ്റ്റർ പവനായി 99.99' എന്ന സിനിമ അദ്ദേഹം അവസാനമായി ചെയ്ത സംവിധാന ചിത്രമായിരുന്നു. . അതിലെ പവനായി മലയാളികൾക്ക് അന്നും ഇന്നും ക്യാപ്റ്റൻ രാജുവായി തന്നെ നിലകൊള്ളുന്നു. 1950 ൽ പത്തനംതിട്ടയിൽ ജില്ലയിൽ ഓമല്ലൂരിൽ ജനിച്ച ഇദ്ദേഹം തന്റെ 21 മത്തെ വയസിൽ സൈനിക യൂണിഫോമണിഞ്ഞു. സൈനിക സേവനം പൂർത്തിയാക്കിയതിനു ശേഷമാണ് മലയാള സിനിമ ലോകത്ത് കാലെടുത്തു വക്കുന്നത്. 1977 ൽ ' ഇതാ ഒരു സ്നേഹഗാഥ ' എന്ന സിനിമ സംവിധാനം ചെയുകയും, 1981 ൽ 'രക്തം ' എന്ന ആദ്യ സിനിമയിൽ വേഷമിടുകയും ചെയ്തു. തുടർന്ന് അഞ്ഞുറിലധികം സിനിമകൾ.... സ്വഭാവ നടനായും വില്ലനായും ഹാസ്യനടനായും ക്യാപ്റ്റൻ രാജു മലയാളികളുടെ പ്രിയതാരമായി മാറി. പട്ടാളത്തിൽ നിന്നും വിരമിച്ച ശേഷം കുറച്ചുകാലം മുംബൈയിലെ ' ലക്ഷ്മി സ്റ്റാർച് ' എന്ന കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് പ്രതിഭ തീയേറ്റേഴ്സ് ഉൾപ്പെടെയുള്ള അമച്വർ നാടക ട്രൂപ്പുകളിൽ ഇദ്ദേഹം സഹകരിച്ചിരുന്നു. തുടർന്നാണ് ചലച്ചിത്ര രംഗത്ത് കാലെടുത്തുവെക്കുന്നത്. എൺപതുകളുടെ കാലത്ത് മലയാള സിനിമയിലെ ശക്തമായ വില്ലൻ സാന്നിധ്യമായിരുന്നു ക്യാപ്റ്റൻ രാജു. മമ്മൂട്ടി ചിത്രം' മാസ്റ്റർ പീസ്' ലാണ് ഇദ്ദേഹം അവസാനമായി അഭിനയിച്ചത്. അതിൽ ക്യാപ്റ്റൻ രാജുവായി തന്നെയാണ് ചിത്രത്തിൽ അദ്ദേഹം എത്തിയതും. ഒരു വിവാദങ്ങളിൽ പോലും തന്റെ പേരുപോലും ഇല്ലാതെ ക്ലീൻ ഇമേജുമായി ക്യാപ്റ്റൻ രാജു മടങ്ങുമ്പോൾ അരിങ്ങോടരും പവനായിയും പോലുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എക്കാലവും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കും.

Related Comments

DEEPIKA C

super