തിരുവനന്തപുരം: പ്രളയത്തെത്തുടര്‍ന്ന് അധ്യയനദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ശനിയാഴ്ചകളില്‍ ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ക്ലാസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. ഇതുസംബന്ധിച്ച് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കി. എന്നാല്‍ തീരുമാനം കോളേജുകള്‍ക്ക് കൈകൊള്ളാം. പ്രളയം ബാധിച്ച സ്ഥലങ്ങളിലേയും ബാധിക്കാത്ത സ്ഥലങ്ങളിലേയും നഷ്ടമായ അധ്യയനദിനങ്ങളുടെ എണ്ണം വ്യത്യസ്തമാണ്. ആയതിനാലാണ് അതാത് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും തീരുമാനെടുക്കാനുള്ള അധികാരം നല്‍കിയതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Related Comments