കനത്ത മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ ഉരുള്‍പൊട്ടലില്‍ വലിയ പാറകളും മരങ്ങളും റോഡിലേക്ക് അടിഞ്ഞ് കൂടിയാണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുന്നത്. രാത്രി ഒരുമണിയോടെയാണ് ഉരുള്‍പൊട്ടിയത്. രാത്രിയില്‍ വയനാട്ടിലേക്ക് പോവുകയായിരുന്ന ചെറിയ ചരക്ക് വാഹനത്തിന് മുകളിലേക്ക് മരം വീണ് ട്രെെവറും വാഹനവും അടിയില്‍പെട്ടു ട്രെെവറെ പരുക്കുകളോട് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണിടിഞ്ഞ ഭാഗത്ത് വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ് കല്‍പ്പറ്റയില്‍ നിന്നും മുക്കത്ത് നിന്നും ഫയര്‍ ഫോഴ്സ് എത്തി മരം മുറിച്ച് മാറ്റിയെങ്കിലും മണ്ണ് അടിഞ്ഞത് കാരണം ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല വയനാട്ടില്‍ നിന്നുള്ള ആംമ്പുലന്‍സിന് പോലും ഇപ്പോള്‍ കടന്നു പോവാന്‍ കഴിയില്ല തകരപ്പാടിക്കടുത്ത് റോഡില്‍ വിള്ളലും കണ്ടത്തി . ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു നിരോധനം ഈ അടുത്ത ദിവസമാണ് എടുത്ത് കളഞ്ഞത് ചുരം സംരക്ഷണ സേവകരും സ്ഥലത്ത് എത്തി.

Related Comments