എറണാകുളം :പൊതു നിരത്തിലെ ഫ്ളക്സ് ബോർഡുകൾ ആപത്താണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഫ്ളക്സ് ബോർഡുകളുടെ ഉപയോഗം നിയന്ത്രിക്കാൻ കൈകൊണ്ട നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് കോടതി നിർദേശം നൽകി. തന്റെ സ്ഥാപനത്തിന് മുന്നിലുള്ള ഫ്ളക്സ് ബോർഡ് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച വ്യാപാരിയുടെ ഹർജിയിലാണ് നിർദ്ദേശം.. പരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഫ്ളക്സ് നിയന്ത്രിക്കണമെന്നാണ് കോടതി നിർദ്ദേശം. ആഗസ്റ്റ് 16നകം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മലിനീകരണ നിയന്ത്രണനടപടികൾ സ്വീകരിച്ചത് വ്യക്തമാക്കാനും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചു.
Related Comments
Aswanth Prasanth
mb vivo