സെന്റ് പീറ്റേഴ്സ്ബര്ഗ്: ഗോളടിക്കാനാവാതെ ക്ഷമകെട്ട്, നിരാശരായ ബ്രസീൽ ഒടുവിൽ കരുത്തുകാട്ടി. അതും അവസാന നിമിഷം. തൊണ്ണൂറ്റി ഒന്നാം മിനറ്റിൽ കുട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റിൽ നെയ്മറും നേടിയ ഗോളുകളിൽ കൊസ്റ്ററീക്കയെ മറികടന്ന് ജീവൻ തിരിച്ചുപിടിച്ചിരിക്കുകയാണ് ബ്രസീൽ. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങിയ ബ്രസീൽ ഈ ജയത്തോട് നാലു പോയിന്റുമായിഗ്രൂപ്പ് ഇയിൽ ഒന്നാമതായിരിക്കുകയാണ്. ഇതോടെ ബ്രസീലിന് പ്രീക്വാർട്ടർ പ്രവേശനത്തിനുള്ള സാധ്യത വർധിച്ചിരിക്കുകയാണ്. തുടർച്ചയായ രണ്ടാം പരാജയം ഏറ്റുവാങ്ങിയ കോസ്റ്ററീക്ക ലോകകപ്പിൽ നിന്ന് പുറത്തായി.

Related Comments

Aswanth Prasanth

Vamos Brazil